സൗരഭ് കുമാർ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനൊപ്പം

ജെ.ഡി.യു നേതാവ് സൗരഭ് കുമാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

പാറ്റ്ന: ജനതാദൾ യുനൈറ്റഡ് നേതാവ് സൗരഭ് കുമാർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മടങ്ങിവരവെയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.

സൗരഭിന്‍റെ തലക്കും കഴുത്തിനുമാണ് വെടിയേറ്റത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇയാളുടെ നില ഗുരുതരമല്ലെന്നും എസ്.പി ഭാരത് സോണി അറിയിച്ചു.

കൊലപാതകത്തിന്‍റെ തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്. സൗരഭിന്‍റെ രാഷ്ട്രീയവും ബിസിനസും അടക്കം എല്ലാ മേഖകളിലെയും ബന്ധങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സൗരഭിന്‍റെ കൊലപാതകത്തിൽ ജെ.ഡി.യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Nitish Kumar's party leader shot dead in Bihar's Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.