നിതീഷ്​കുമാർ അമിത്​ഷായുടെ വേലക്കാരൻ–കോൺഗ്രസ്​

ന്യൂഡൽഹി:  ബി.​​ജെ.പി ദേശീയാധ്യക്ഷൻ അമിതാ ഷായുടെ വേലക്കാരനായാണ്​ ബിഹാർ മുഖ്യമന്ത്രി നിതീഷ്​കുമാർ പണിയെടുക്കുന്നതെന്ന്​ കോൺഗ്രസ്​. ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി മുന്നോട്ടു വന്ന ആദരണീയ വ്യക്തിത്വമായിരുന്നു നിതീഷി​േൻറത്​.

ആർ.ജെ.ഡിയുമായുള്ള അസ്വാരസ്യത്തി​​​െൻറ പേരിൽ മഹാസഖ്യം വിട്ടത്​ ജെ.ഡി.യുവിലെ തന്നെ പല നേതാക്കളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്​. നീതീഷ്​ സ്വന്തം ധാർമ്മികതയെ തല്ലിയുടച്ചാണ്​ ബി.ജെ.പിയിലേക്ക്​ മാറിയത്​. ബിഹാറിലെ ഏറ്റവും മോശം മുഖ്യമന്ത്രിയായി നിതീഷ്​ മാറികൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ്​ നേതാവ്​ സന്ദീപ്​ ദീക്ഷിത്​ പറഞ്ഞു.

നിതീഷ്​ ബി.ജെ.പിയുടെ പിന്തുണ തേടി പോയ സാഹചര്യത്തിൽ അഭിമാനമുള്ള മറ്റ്​ ജെ.ഡി.യു നേതാക്കൾ പാർട്ടി വിടുമെന്നാണ്​ വിശ്വസിക്കുന്നതെന്നും ദീക്ഷിത്​ പറഞ്ഞു.

പാട്​നയിൽ ജെ.ഡി.യു ദേശീയ എക്​സിക്യൂട്ടീവ്​ യോഗം ഇന്ന്​ നടക്കുന്നുണ്ട്​.

Tags:    
News Summary - Nitish working as Amit Shah's servant, says Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.