ന്യൂഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിലെ മുഖ്യപുരോഹിതനെ പാകിസ്താനിൽ കാണാതായി റിപ്പോർട്ട്. സൂഫി ദർഗയിലെ പുരോഹിതനായ ആസിഫ് അലി നൈസാമിയെയാണ് കാണാതായത്.
മാർച്ച് ആറിനാണ് നൈസാമി ഡൽഹിയിൽ നിന്നും പാകിസ്താൻ ഇൻറർനാഷണൽ എയർലൈൻസിെൻറ വിമാനത്തിൽ സ്വദേശത്തേക്ക് തിരിച്ചത്. അദ്ദേഹം കറാച്ചിയിൽ സഹോദരിയുടെ വസതിയിലാണ് താമസിച്ചിരുന്നത്. സൂഫി ദർഗകൾ സന്ദർശിക്കാൻ മാർച്ച് 13 ന് കറാച്ചിയിൽ നിന്നും ലാഹോറിലേക്ക് തിരിച്ച നൈസാമിയെ കാണാതാവുകയായിരുന്നു.
മാർച്ച് 15 ന് ലാഹോറിൽ നിന്നും കറാച്ചിയിലെത്താൻ വിമാനടിക്കറ്റ് എടുത്തിരുന്ന നൈസാമി വിമാനത്താവളത്തിൽ എത്തിയില്ല. അതേദിവസം നാലു മണിയോടെ മൊബൈൽ ഫോൺ സ്വിച്ച് ഒാഫാവുകയും ചെയ്തിരുന്നു.
പുരോഹിതെൻറ കുടുംബം അദ്ദേഹത്തെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷണറെ സമീപിച്ചിട്ടുണ്ട്.
മാർച്ച് 20 ന് ഇന്ത്യയിൽ തിരിച്ചെത്തുന്നുമെന്നാണ് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.