ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രങ്ങൾക്കൊപ്പം 50 ശതമാനം വിവിപാറ്റുക ളും എണ്ണണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹരജികൾ ചീഫ് ജസ് റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
ഒാരോ ലോക്സഭ മണ ്ഡലത്തിന് കീഴിലുമുള്ള നിയമസഭ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകൾ എണ്ണണമെന്ന മുൻ ഉത്തരവ് പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തള്ളിയത്. പ്രതിപക്ഷ േനതാക്കളായ ചന്ദ്രബാബു നായിഡു (തെലുഗുദേശം), ഡി. രാജ (സി.പി.െഎ), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി) എന്നിവർ വാദം കേൾക്കാൻ കോടതിമുറിയിൽ എത്തിയിരുന്നുവെങ്കിലും പ്രതിപക്ഷത്തിെൻറ അഭിഭാഷകെന കൂടുതൽ വാദിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അനുവദിച്ചില്ല. എന്തുമാത്രം വിവിപാറ്റുകൾ എണ്ണണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന് ഹരജി എടുത്തേപ്പാൾ ചീഫ് ജസ്റ്റിസ് ചോദിച്ചു.
50 ശതമാനം എണ്ണാനാണ് തങ്ങൾ ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ, 33 ശതമാനമോ ചുരുങ്ങിയത് 25 ശതമാനമോ എണ്ണാൻ തയാറായാൽ തങ്ങൾ തൃപ്തരാണെന്നും പ്രതിപക്ഷത്തിനു വേണ്ടി ഹാജരായ കോൺഗ്രസ് രാജ്യസഭാംഗം കൂടിയായ അഭിഷേക് മനു സിങ്വി മറുപടി നൽകി. കൂടുതൽ വിവിപാറ്റുകൾ എണ്ണുക എന്ന പ്രതിപക്ഷത്തിെൻറ ആവശ്യം തത്ത്വത്തിൽ അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് നേരത്തേ ഒരു വിവിപാറ്റ് എണ്ണുന്നത് അഞ്ച് ആക്കി മാറ്റിയത്. ഇത് ആകെ വോട്ടിെൻറ രണ്ടു ശതമാനമേ വരൂ. അതിനാൽ, 25 ശതമാനം വരെ എങ്കിലും എണ്ണാൻ തയാറാകണമെന്ന് സിങ്വി വാദിച്ചു.
തങ്ങളുടെ നിലവിലുള്ള ഉത്തരവ് പുനഃപരിേശാധിക്കുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. വീണ്ടും വാദവുമായി മുന്നോട്ടുപോകാൻ സിങ്വി ശ്രമിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല. തുറന്ന കോടതിയിൽ വാദം കേൾക്കാൻ പോലും തങ്ങൾ തീരുമാനിച്ചിട്ടിെല്ലന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഹരജികൾ തള്ളി. സുപ്രീംകോടതിക്ക് പുറത്ത് പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട പ്രതിപക്ഷ നേതാക്കൾ വോട്ടുയന്ത്രത്തിലും വിവിപാറ്റിലും തങ്ങൾ തുടങ്ങിയ നീക്കവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.