ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായിബന്ധപ്പെട്ട ഒരു നടപടിയും സ്വീകരിക്കരുതെന്ന് മഹാരാഷ്ട്ര സ്പീക്കറോട് സുപ്രീം കോടതി

ന്യൂഡൽഹി: ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കരുതെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നവേക്കറിന് നിർദ്ദേശം നൽകി സുപ്രിം കോടതി. എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഷിൻഡെ പക്ഷവും താക്കറെ വിഭാഗവും സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. അയോഗ്യത നടപടികൾ ചൊവ്വാഴ്ച നടത്താനിരിക്കെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

സ്പീക്കർ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് താക്കറെ വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.

എന്നാൽ ഹരജികൾ പരിഗണിക്കാൻ പുതിയ ബെഞ്ചിനെ നിയമിക്കുമെന്ന് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഹര്‍ജികൾ ലിസ്റ്റ് ചെയ്യാന്‍ സമയംആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറിയ 16 എം.എൽ.എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. വിമത എം.എൽ.എ ഏക്നാഥ് ഷിൻഡെയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണ്ണറുടെ തീരുമാനത്തെയും ഹരജിയിൽ താക്കറെ പക്ഷം ചോദ്യം ചെയ്യുന്നുണ്ട്. 

Tags:    
News Summary - No Action on Maharashtra Disqualification Pleas Till New Bench Constituted: SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.