ന്യൂഡല്‍ഹി: സ്ത്രീകൾക്ക് പള്ളിയിൽ നിസ്കാരത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയിൽ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. പള്ളിയിലെ പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഇടകലരുന്നതിനു മാത്രമാണ് വിലക്ക്.
പല പള്ളികളിലും സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. പള്ളികളിൽ സ്ത്രീകൾക്ക് പ്രാർഥിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് മറുപടി സത്യവാങ്മൂലം. പൂനെ സ്വദേശിയായ വനിത അഭിഭാഷക ഫർഹാ അൻവറാണ് ഹരജിക്കാരി.
''മുസ്‌ലിം സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നതിനും നമസ്‌കരിക്കുന്നതിനും കൂട്ടായ പ്രാർഥനക്കും വിലക്കില്ല എന്ന ഇസ്ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ ബോർഡ് അവരുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നിരുന്നാലും, ഒരേ വരിയിലോ പൊതു ഇടത്തിലോ ലിംഗഭേദം സ്വതന്ത്രമായി ഇടകലരുന്നത് ഇസ്‌ലാമിൽ അനുശാസിക്കുന്ന നിലപാടുമായി പൊരുത്തപ്പെടുന്നില്ല, സാധ്യമെങ്കിൽ മാനേജ്‌മെന്റ് കമ്മിറ്റി പരിസരത്ത് ഇടം വേർതിരിച്ച് അത് ശ്രദ്ധിക്കേണ്ടതുണ്ട്''-എന്നാണ് വ്യക്തിനിയമ ബോർഡ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.