മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി. 24 മണിക്കൂറിനിടെ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു. ഇതിൽ ആറുപേർ വിദേശത്തു നിന്ന് എത്തിയവരും മറ്റുള്ളവർ ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുമാണ്. സംസ്ഥാനത്ത് കോവിഡ് സാമൂഹിക വ്യാപനം എന്ന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുംബൈയിൽ ചികിത്സയിലായിരുന്ന ഫിലിപ്പീൻ സ്വദേശി ഇന്ന് മരണപ്പെട്ടു. ഇദ്ദേഹത്തെ ചികിത്സിച്ച റിലയൻസ് ആശുപത്രിയിലെയും കസ്തൂർബ ആശുപത്രിയിലേയും മെഡിക്കൽ സംഘത്തിൽ നിന്ന് വിശദാംശങ്ങൾ തേടും. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു.
കോവിഡ് ബാധയിൽ മഹാരാഷ്ട്രക്ക് തൊട്ടുപിന്നില്‍ കേരളമാണ്. സംസ്ഥാനത്ത് 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം ഉത്തർപ്രദേശിൽ 29 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ സ്ഥിരികരിച്ചിട്ടുണ്ട്. ഈ സാചര്യത്തില്‍ ഇവിടങ്ങളിലെ 82 ജില്ലകള്‍ ലോക്കഡൗണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.