ഹരിയാനയിലെ ബി.ജെ.പി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചർച്ചക്ക്

ചണ്ഡീഗഢ്: ഹരിയാനയിലെ ബി.ജെ.പി സഖ്യസർക്കാറിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കും. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പിന് മുമ്പ് രണ്ട് മണിക്കൂർ ചർച്ച നടത്തുമെന്ന് സ്പീക്കർ ജി.സി. ഗുപ്ത അറിയിച്ചു. ബി.ജെ.പിയും ജെ.ജെ.പിയും കോൺഗ്രസും തങ്ങളുടെ എം.എൽ.എമാർ സഭയിലുണ്ടായിരിക്കണമെന്ന് കാട്ടി വിപ്പ് നൽകിയിട്ടുണ്ട്.

ഹരിയാനയിലെ 90 അംഗ നിയമസഭയിൽ 56 എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി നേതാവ് മനോഹർ ലാൽ ഖട്ടാർ ഭരണം തുടരുന്നത്. ഭരണപക്ഷത്ത് ബി.ജെ.പിക്ക് 40ഉം സഖ്യകക്ഷിയായ ജെ.ജെ.പിക്ക് 10ഉം മറ്റ് കക്ഷികൾക്ക് ആറും സീറ്റാണുള്ളത്. പ്രതിപക്ഷമായ കോൺഗ്രസിന് 30 അംഗങ്ങളുണ്ട്.

രണ്ട് അംഗങ്ങളുടെ ഒഴിവുള്ള സഭയിൽ ആകെ അംഗബലം 88 ആകുമ്പോൾ കേവല ഭൂരിപക്ഷത്തിന് 45 വോട്ടാണ് വേണ്ടത്.

കർഷക സമരത്തെ തുടർന്ന് സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏതാനും ജെ.ജെ.പി അംഗങ്ങളും സ്വതന്ത്രരും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

എന്നാൽ, ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെ തങ്ങൾ എതിർക്കുമ്പോഴും ഹരിയാനയിലെ സർക്കാറിനെ അസ്ഥിരപ്പെടുത്താൻ തയാറല്ല എന്നാണ് ജെ.ജെ.പി നിലപാട്. 

Tags:    
News Summary - No-confidence motion against Khattar-led Haryana govt today amid farmers' stir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.