മഹാ വികാസ് അഘാഡിയിൽ ഭിന്നതയില്ല, വരും തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും -ചെന്നിത്തല

നാഗ്പൂർ: മഹാ വികാസ് അഘാഡിയിൽ (എം.വി.എ) ഭിന്നതകളില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്നും മഹാരാഷ്ട്രയുടെ എ.ഐ.സി.സി ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് പ്രതിപക്ഷ സഖ്യ നേതാക്കൾ ഉടൻ ചർച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയുമായി ചേർന്ന് മത്സരിക്കും. അക്കാര്യത്തിൽ ഒരു ഭിന്നതയുമില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് രണ്ട് റൗണ്ട് ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നിന് ഒരു റൗണ്ട് ചർച്ചകൂടി നടക്കും -അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖ്യമന്ത്രി മുഖം ആരായിരിക്കുമെന്ന ചോദ്യത്തിന്, ഞങ്ങളുടെ മുഖം എം.വി.എയാണ്, ഞങ്ങൾ എം.വി.എയുടെ പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും -ചെന്നിത്തല മറുപടി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു പ്രധാനമന്ത്രി മുഖം കാണിച്ചിട്ടല്ല മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനമാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ സർക്കാറിന്‍റെ കാലാവധി നവംബറോടെ അവസാനിക്കും. 

Tags:    
News Summary - No Differences In Maha Vikas Aghadi Will Fight Polls Together says ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.