സിദ്ധരാമയ്യയുമായി ഭിന്നതയില്ല; യോജിച്ച് പ്രവർത്തിക്കും, പല തവണ പാർട്ടിക്കായി ത്യാഗം ചെയ്തു -ശിവകുമാർ

ബംഗളൂരു: സിദ്ധരാമയ്യക്കും തനിക്കുമിടെ ഭിന്നതയുണ്ടെന്നാണ് ചിലർ കരുതുന്നതെന്നും അത് ശരിയല്ലെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. പലതവണ പാർട്ടിക്കായി സ്ഥാന ത്യാഗം ചെയ്തിട്ടുണ്ട്. സിദ്ധരാമയ്യയെ സഹായിച്ചും പിന്തുണച്ചും രംഗത്തുണ്ടായിരുന്നു. അദ്ദേഹവുമായി നല്ല സഹകരണത്തിലാണ്-ശിവകുമാർ പറഞ്ഞു.

കർണാടകയിൽ കോൺഗ്രസിന്റെ ഉജ്വല വിജയത്തിന് പിന്നാലെ, തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഇരുനേതാക്കളുടെയും അണികൾ പോസ്റ്റർ സ്ഥാപിച്ചിരുന്നു. തുടർന്നാണു ശിവകുമാർ രംഗത്തെത്തിയത്.

അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കും ഇരുനേതാക്കളെയും പരിഗണിക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസ് എം.എൽ.എമാരുടെ യോഗം ബംഗളൂരുവിൽ ഉടൻ ചേരുന്നുണ്ട്. എം.എൽ.എമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കമാന്റ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുക.

Tags:    
News Summary - No differences with Siddaramaiah; Will work harmoniously -DK Shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.