ചിത്രകോട്ട്: ഉത്തർപ്രദേശിലെ ചിത്രകോട്ട് ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ല. എന്നാൽ ഇരുപതോളം ഗ്രാമങ്ങളിൽ നിന്നായി ഇവിടെ എത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടാതെ മടങ്ങേണ്ടിവരാറുമില്ല. ഫാർമസിസ്റ്റ് എച്ച്.ആർ സിങ്ങാണ് ദിവസേന അമ്പതിലധികം രോഗികളെ പരിശോധിച്ച് മരുന്നും നൽകി വിടുന്നത്. വാർത്ത ഇതൊന്നുമല്ല, ഗ്രാമീണർക്ക് ഇനി എച്ച്.ആർ സിങ്ങിെൻറ സേവനവും ലഭിക്കില്ല എന്നതാണ്. തെരഞ്ഞെടുപ്പ് സേവനത്തിനായി സിങ്ങിനെ ചിത്രകോട്ടിൽ നിന്നും 12 കിലോ മീറ്റർ അകലെയുള്ള കാർവിയിലേക്ക് അയച്ചിരിക്കുകയാണ്.
ഡോക്ടർ ഉൾപ്പെടെ ആറ് ജീവനക്കാരെങ്കിലും വേണ്ട ഉച്ചദി പ്രൈമറി ഹെൽത്ത്കെയർ സെൻററിൽ ഇപ്പോൾ എച്ച്.ആർ സിങ് മാത്രമാണുള്ളത്. എന്നാൽ അടുത്ത ദിവസം മുതൽ തെരഞ്ഞെടുപ്പ് സേവനത്തിനായി അദ്ദേഹം പോകുന്നതോടെ ഹെൽത്ത് സെൻറർ പൂട്ടിയിടേണ്ടി വരും.
ഗ്രാമീണർക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനായി സെൻററിന് പുതിയ കെട്ടിടം അനുവദിച്ചിട്ടുണ്ടെെങ്കിലും ജീവനക്കാരില്ലാത്തിനാൽ പൂട്ടികിടക്കുകയാണ്. ഗോത്രവിഭാഗങ്ങളുടേത് ഉൾപ്പെടെ ഇരുപതോളം ഗ്രാമത്തിലെ ആളുകൾ ഇവിടെ ചികിത്സതേടി എത്താറുണ്ടെന്ന് സിങ് പറയുന്നു. ഡോക്ടറുടെ സേവനം ലഭിക്കുകയാണെങ്കിൽ ദിവസേന നൂറിലധികം രോഗികൾ എത്തുമെന്നും യോഗ്യതയും വൈദഗ്ധ്യവുമുള്ള ഡോക്ടറെ കാണണമെങ്കിൽ 40 കിലോമീറ്റർ അകലെയുള്ള മാണിക്പുർ എത്തണമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.