അഹമ്മദാബാദ്: പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടെ ന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ സംഭാവന ലഭിക്കുന്നതിന് പെൺകുട്ടിക ളെ തട്ടികൊണ്ടുപോയി ആശ്രമത്തിൽ അന്യായ തടങ്കലിൽ വെച്ചെന്ന പരാതിയിൽ നിത്യാനന്ദക്കെതിതെ പൊലീസ് എഫ്.ഐ.ആർ രജ ിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഇയാൾ കരിബീയൻ ദ്വീപായ ട്രിനിഡാഡ് ആൻറ് ടൊബാഗോയിലേക്ക് കടന്നതായി വ്യാഴ ാഴ്ച ഗുജറാത്ത് പൊലീസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നതിൽ ഗുജറാത്ത് പൊലീസിൽ നിന്നോ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിദേശത്തേക്ക് കടന്നവരെ തിരിച്ചെത്തിക്കാന്‍ അവിടുത്തെ സര്‍ക്കാരിനോട് ആവശ്യപ്പെടണമെങ്കില്‍ അയാളുള്ള സ്ഥലവും പൗരത്വ വിവരങ്ങളും അറിയണം. നിത്യാനന്ദയെ കുറിച്ച് അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.
നിത്യാനന്ദ വിദേശത്തേക്ക് കടന്നുവെന്നും ആവശ്യം വന്നാല്‍ കൃത്യമായ നടപടികളിലൂടെ കസ്റ്റഡി ആവശ്യപ്പെടുമെന്നും അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍.വി അസാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം പൊലീസ് റിപ്പോർട്ട് തള്ളുകയാണുണ്ടായത്.
നിത്യാനന്ദയുടെ അഹമ്മദാബാദിലെ സർവ്വ ജഞാനപീഠം ആശ്രമത്തിനായി വിദേശ സംഭാവന ശേഖരിക്കാൻ നാലു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായ തടങ്കലിൽ വെച്ചെന്നാണ് കേസ്. തട്ടികൊണ്ടുപോകൽ, അന്യായ തടങ്കലിൽ വെക്കൽ, പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തുവരികയാണ്. കേസിൽ നിത്യാനന്ദക്കെതിരായ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
അഹമ്മദാബാദിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിത്യാനന്ദക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന് തങ്ങളുടെ പെൺമക്കളെ വിട്ടുകിട്ടണമെന്ന പരാതിയുമായി ബംഗളൂരു സ്വദേശികൾ ഹൈകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇവരുടെ പ്രായപൂർത്തിയാകാത്ത മക്കളെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും 21, 18 വയസുള്ള പെൺകുട്ടികളെ ആശ്രമത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളുടെ ഹരജി പരിഗണിച്ച സുപ്രീംകോടതി ആൾദൈവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.