ന്യൂഡൽഹി: രാഷ്ട്രപതി തെൻറ ദയാഹരജി തള്ളിയതിനെതിരെ നിർഭയ കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേസിൽ മറ്റൊരു പ്രതിയായ അക്ഷ യ് കുമാർ സിങ് വധശിക്ഷ വിധിക്കെതിരെ തിരുത്തൽ ഹരജിയുമായി ബുധനാഴ്ച സുപ്രീംകോടതിയിലെത്തി. അതേസമയം, പലതവണയായി നീട്ടിവെച്ച നാലു പ്രതികളുെട വധശിക്ഷ ഫെബ്രുവരി ഒന്നിന് പുലർച്ച ആറിന് നടപ്പാക്കാൻ ഡൽഹി സെഷൻസ് കോടതി പുറപ്പെടുവിച്ച മരണവാറൻറ് നിലനിൽക്കുകയാണ്.
വധശിക്ഷ കാത്തുകഴിയുന്ന പ്രതികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അവരുടെ ശിക്ഷ ലഘൂകരിക്കുന്നതിനുള്ള കാരണമായിക്കൂടെന്ന് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. തെൻറ തടവുകാലത്ത് ജയിലിൽനിന്നും ജയിൽപുള്ളികളിൽനിന്നും അവഹേളനവും ലൈംഗിക പീഡനവും ഏറ്റുവാങ്ങിയതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന മുകേഷിെൻറ വാദം ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് തള്ളിയത്. തൂക്കിക്കൊല്ലാനുള്ള മരണവാറൻറ് സ്റ്റേ ചെയ്യണമെന്ന മുകേഷിെൻറ ആവശ്യവും കോടതി അംഗീകരിച്ചില്ല.
സ്വാമി ശ്രദ്ധാനന്ദയെപോലെ സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾ സ്ത്രീകൾക്കെതിരെ ദിവസങ്ങളോളം ക്രൂരപീഡനങ്ങൾ നടത്തിയിട്ടും അവർക്ക് ജീവപര്യന്തം തടവിെൻറ ആനുകൂല്യം നൽകിയതായി അക്ഷയ് കുമാർ തെൻറ തിരുത്തൽ ഹരജിയിൽ ചൂണ്ടിക്കാട്ടി. സമൂഹത്തിെൻറ പൊതു മനഃസാക്ഷിയും പൊതുജനാഭിപ്രായവും തെൻറ കേസിൽ തീർപ്പ് കൽപിക്കുന്നതിൽ കോടതിയെ സ്വാധീനിച്ചതായി അക്ഷയ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.