പൗരത്വപട്ടികയിൽ പേരില്ലാത്ത ഹിന്ദുക്കളെ പുറത്താക്കില്ല -ആർ.‌എസ്‌.എസ്

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിൽ പേരില്ലാത്ത ഹിന്ദുക്കളെ ഇന്ത്യയിൽ നിന്ന് പുറത്താക്കില്ലെന്ന് ആർ‌.എസ്‌.എ സ് മേധാവി മോഹൻ ഭഗവത്. ഞായറാഴ്ച കൊൽക്കത്തയിൽ നടന്ന ആർ.എസ്.എസ് ബി.ജെ.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഭഗവത്. അസമി ൽ നിന്ന് ഹിന്ദുക്കളെ പുറത്താക്കേണ്ടിവരുമെന്ന ആശങ്ക പരിഹരിക്കാനാണ് യോഗം കൂടിയത്.

രാജ്യത്തെ അനധികൃത കുടിയേ റ്റങ്ങൾക്കെതിരെ ആർ.‌എസ്‌.എസ് പ്രചാരണം നടത്തുന്നുണ്ട്. അതേസമയം ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ് ങളിൽ നിന്നുള്ള അമുസ്‌ലിംകൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പ്രക്രിയ ലളിതമാക്കാൻ പൗരത്വ ഭേദഗതി ബില്ലിനായി ആർ.എസ്.എസ് സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ട്.

ഈ മാസം ആദ്യം രാജസ്ഥാനിലെ പുഷ്കറിൽ നടന്ന ആർ.എസ്.എസ് യോഗത്തിൽ എൻ.‌ആർ‌.സിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹിന്ദുക്കളുടെ പ്രശ്നം ചർച്ച ചെയ്തിരുന്നതായും ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവ് വിഷയത്തിൽ അവതരണം നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രവർത്തകൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കണമെന്നാണ് സംഘത്തിന്റെ നിലപാടെന്നും ഇയാൾ വ്യക്തമാക്കി. എൻ‌.ആർ‌.സി പട്ടികയിൽ ഉൾപ്പെടാത്ത ഹിന്ദുക്കളുടെ ആശങ്കകൾ പരിഹരിക്കാൻ ആസാമിലെ സംഘ്പരിവാർ പ്രവർത്തകരോട് ആർ.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്ന് അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത സംഘ്പരിവാർ അടിവരയിട്ടിട്ടുണ്ടെന്ന് മറ്റൊരു പ്രവർത്തകൻ പറഞ്ഞു. ബി.ജെ.പിയുടെ ബംഗാൾ യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷും ഈ യോഗത്തിൽ പങ്കെടുത്തു.

അതേസമയം തൻെറ സർക്കാർ ഒരിക്കലും സംസ്ഥാനത്ത് എൻ‌ആർ‌സി അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് ആവർത്തിച്ചു. എൻ‌.ആർ.‌സി നടപ്പാക്കുന്നതായ പരിഭ്രാന്തി മൂലം ബംഗാളിൽ ആറ് പേർ മരിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഞങ്ങൾ ഒരിക്കലും എൻ.‌ആർ‌.സിയെ ഇവിടെ അനുവദിക്കില്ല. ദയവായി എന്നിൽ വിശ്വസിക്കൂ- കൊൽക്കത്തയിൽ നടന്ന ഒരു ട്രേഡ് യൂണിയൻ യോഗത്തിൽ സംസാരിക്കവെ അവർ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണിതെന്നും ബംഗാളിലുള്ള ഒരാളെയും തൊടാൻ പോലും അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമത ഈ വിഷയം ചർച്ച ചെയ്തിരുന്നു.

Tags:    
News Summary - No Hindu will be expelled even if name is missing from NRC’: RSS chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.