മുംബൈ: 2010 മുതൽ, ഒരിക്കലൊഴികെ മഹാരാഷ്ട്രയിലെ എല്ലാ മന്ത്രിസഭയിലും ഉപമുഖ്യമന്ത്രി പദത്തിലുണ്ട് ബാരാമതിയുടെ ‘ദാദ’ അജിത് പവാർ. 2010ൽ പൃഥ്വിരാജ് ചവാന്റെ മന്ത്രിസഭ തൊട്ട് അജിത് ഉപമുഖ്യമന്ത്രി കസേരയിലുണ്ട്, 2014ലെ ആദ്യ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിൽ ഒഴികെ.
2019ൽ മഹാ വികാസ് അഘാഡി സഖ്യത്തെ (എം.വി.എ) നോക്കുകുത്തിയാക്കി പുലർച്ചെയുള്ള സത്യപ്രതിജ്ഞയിലൂടെ ഫഡ്നാവിസ് സർക്കാറിൽ ഉപമുഖ്യമന്ത്രിയായി. പക്ഷേ, മൂന്ന് ദിവസത്തെ ആയുസ്സേ അതിനുണ്ടായുള്ളു. വിചാരിച്ച പോലെ എൻ.സി.പി എം.എൽ.എമാർ കൂടെപ്പോയില്ല.
എന്നാൽ, എം.വി.എയിൽ തിരിച്ചെത്തിയ അജിത്, ഉദ്ധവ് താക്കറെ സർക്കാറിലും ഉപമുഖ്യമന്ത്രിയായി. ഉദ്ധവ് സർക്കാറിനെ അട്ടിമറിച്ചും ശിവസേനയെ പിളർത്തിയും ഏക്നാഥ് ഷിൻഡെ ബി.ജെ.പി പാളയത്തിലേക്ക് പോയി മുഖ്യനായതിന് പിന്നാലെ എൻ.സി.പിയെ പിളർത്തി അജിത്തും പോയി.
അവിടെയും ഉപമുഖ്യമന്ത്രി കസേര. ഒടുവിൽ, ഇപ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിലും അതേ കസേര. നിയമസഭയിലേക്ക് മത്സരിച്ചു തുടങ്ങിയ 1991 മുതൽ ബാരാമതിയുടെ ‘ദാദ’ അധികാരത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.