ന്യൂഡൽഹി: മേഘാലയയിൽ ബീഫ് നിരോധിക്കാൻ നീക്കമുള്ളതായ വാർത്തകൾ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് ബി.ജെ.പി. കന്നുകാലി വിൽപന നിരോധിച്ച കേന്ദ്ര സർക്കാറിെൻറ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല നേതാവ് രാജിവെച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി പാർട്ടി രംഗത്തെത്തിയത്.
ബീഫ് നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ബി.ജെ.പി മേഘാലയ ചുമതലയുള്ള നലിൻ കോഹ്ലി പറഞ്ഞു. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കന്നുകാലികളെ അറവിന് വിൽക്കുന്നത് നിരോധിച്ച കേന്ദ്രത്തിെൻറ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നോർത്ത് ഗാരോഹിൽസ് ജില്ല പ്രസിഡൻറ് ബച്ചു മാരക് രാജിവെച്ചിരുന്നു. ഗാരോ വിഭാഗത്തിെൻറ പ്രതിനിധിയെന്ന നിലയിൽ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.