പട്ന: താനും ഭാര്യയും വ്യത്യസ്ത പാർട്ടികളിൽ സ്ഥാനാർഥികളായി മത്സരിക്കുന്നതിൽ ഒരു ആശയക്കുഴപ്പത്തിെൻറയും കാര്യമില്ലെന്ന് ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെത്തിയ നടൻ ശത്രുഘൻ സിൻഹ. ബിഹാറിലെ പട്നസാഹിബിലാണ് ശത്രുഘൻ സ ിൻഹ മത്സരിക്കുന്നത്. ഭാര്യ പൂനം സിൻഹ ഉത്തർപ്രദേശിലെ ലഖ്നോവിൽ എസ്.പി-ബി.എസ്.പി ടിക്കറ്റിലും.
രണ്ടു വട ്ടം പട്നസാഹിബിൽനിന്ന് ജയിച്ചിട്ടുള്ള സിൻഹയുടെ എതിരാളി ബി.ജെ.പി നിയമമന്ത്രി രവിശങ്കർ പ്രസാദാണ്. അതിനാൽ കടുത്ത മത്സരമാണ് അദ്ദേഹം നേരിടുന്നത്. ഭാര്യ പൂനം സിൻഹയാകെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെതിരെയാണ് കന്നിമത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. രവിശങ്കർ പ്രസാദിനെ സിൻഹ അടുത്തിടെ പുകഴ്ത്തി സംസാരിച്ചിരുന്നു. നല്ല വ്യക്തിയും നല്ല മനുഷ്യനുമായ പ്രസാദിനോട് ആദരവാണുള്ളതെന്നും തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾക്ക് പ്രസാദ് മുതിർന്നില്ലെന്നും സിൻഹ പറഞ്ഞിരുന്നു.
അതേസമയം, കോൺഗ്രസുകാരനായ സിൻഹ ഭാര്യക്കുവേണ്ടി ലഖ്നോവിൽ പ്രചാരണത്തിനെത്തിയതും ചർച്ചയായി. കോൺഗ്രസ് സ്ഥാനാർഥിയും മത്സരിക്കുന്ന മണ്ഡലമാണ് ലഖ്നോ. ഇവിടത്തെ എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാർഥിയാണ് ഭാര്യ പൂനം. ഇതേപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ ലഖ്നോവിൽ ഇനിയും പ്രചാരണത്തിന് വരുമെന്നും ‘പത്നി ധർമ’മാണ് താൻ നിറവേറ്റുന്നതെന്നുമായിരുന്നു അദ്ദേഹത്തിെൻറ മറുപടി.
കോൺഗ്രസിെൻറ പേരിലല്ല, ഒരു ഭർത്താവും കുട്ടികളുടെ പിതാവും എന്ന നിലയിലാണ് ലഖ്നോവിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു മണ്ഡലങ്ങളിലും മികച്ച മത്സരം കാഴ്ചവെക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.