ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ ട്രെയിനിൽ സസ്യഭക്ഷണം മാത്രം നൽകാനുള്ള തീരുമാനം റെയിൽേവ മരവിപ്പിച്ചു. 2018, ’19, ’20 വർഷങ്ങളിൽ ഒക്ടോബർ രണ്ടിന് ട്രെയിനുകളിലും സ്റ്റേഷനുകളിലും സസ്യഭക്ഷണം മാത്രം നൽകണമെന്ന് നിർദേശിച്ച് റെയിൽേവ ബോർഡ് എല്ലാ മേഖല ജനറൽ മാനേജർമാർക്കും കത്തയച്ചിരുന്നു. ആ തീരുമാനമാണ് പുതിയ ഉത്തരവ് വരുന്നതുവരെ തൽക്കാലം നടപ്പാക്കേണ്ടതില്ലെന്ന് നിർദേശിച്ചിരിക്കുന്നത്. റെയിൽേവ ഉത്തരവ് പുറത്തുവന്നതിനെ തുടർന്ന് പലകോണുകളിൽ നിന്നും എതിർപ്പുകളുയർന്ന പശ്ചാത്തലത്തിലാണ് നിർദേശം പിൻവലിച്ചതെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.