ന്യൂഡൽഹി: ഖാദി വില്ലേജ് ഇൻഡസ്ട്രീസിെൻറ കലണ്ടറിൽ നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട മന്ത്രാലയത്തിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
ഖാദി ഇൻഡസ്ട്രീസിെൻറ കലണ്ടറിൽ മോദിയുടെ പടം ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങിയിട്ടില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചിരുന്നു.
മോദിയുടെ ഫോേട്ടാ സഹിതം കലണ്ടർ പുറത്തിറക്കിയത് പ്രതിപക്ഷത്തിെൻറ നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു. ചർക്കയുടെ അടുത്തിരുന്നാൽ മഹാത്മാ ഗാന്ധിയാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് നാരായൺ റെനെ വിമർശിച്ചു. ഖാദി ഇൻഡസ്ട്രീസിെൻറ കലണ്ടറിലും ഡയറിയിലും മോദിയുടെ പടം നൽകിയതിനെ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയും രൂക്ഷമായി വിമർശിച്ചിരുന്നു.
ഇത്തരം വിമർശനങ്ങളെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഒാഫീസിൽ നിന്ന് വിശദീകരണം ആവശ്യെപ്പട്ട് ചെറുകിട വ്യവസായ മന്ത്രാലയത്തിന് കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.