ചെന്നൈ: ഫെബ്രുവരി 24നാണ് കോൺഗ്രസ് മുൻ എം.എൽ.എയായിരുന്ന എസ്. വിജയധരണി ബി.ജെ.പിയിൽ ചേർന്നത്. നേതൃതലങ്ങളിലേക്ക് ഉയർന്നു വന്നാൽ പോലും സ്ത്രീകൾക്ക് കോൺഗ്രസിൽ അർഹമായ അംഗീകാരം ലഭിക്കാറില്ലെന്ന് വിജയധരണി വിമർശിച്ചു.
''കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമൊന്നുമില്ല. കഴിഞ്ഞ 14 വർഷമായി ഞാനൊഴികെ മറ്റൊരു സ്ത്രീക്കും എം.എൽ.എ പദവി ലഭിച്ചിട്ടില്ല. നിർഭാഗ്യവശാൽ അവർക്ക് എന്നെ പോലും ആ പദവിയിൽ നിലനിർത്താൻ സാധിച്ചില്ല. അങ്ങനെയാണ് ആ പാർട്ടിയുടെ പ്രവർത്തനം.''-വിജയധരണി ആരോപിച്ചു.
സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട് വെല്ലുവിളികൾ നേരിടും. പാർട്ടിയിൽ ചേർന്ന് 37 വർഷത്തിനു ശേഷമാണ് താൻ രാജിവെക്കുന്നതെന്നും അവർ പറഞ്ഞു. പകരമായി ഒന്നും ആഗ്രഹിക്കാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചയാളാണ് താൻ. സ്ത്രീകൾക്ക് നേതൃസ്ഥാനം നൽകില്ലെന്നത് മോശം പ്രവണതയാണ്. എന്നാൽ ബി.ജെ.പിയിൽ സ്ഥിതി വ്യത്യസ്തമാണ്. സ്ത്രീകളുടെ നേതൃപാടവത്തെ കുറിച്ച് അവർക്ക് നന്നായി അറിയാം. അതാണ് പാർട്ടി വിടാനുണ്ടായ സാഹചര്യമെന്നും വിജയധരണി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.