റായ്പൂർ: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തില്ല. റായ്പൂരിൽ ചേർന്ന കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രവർത്തക സമിതിയിലേക്കുള്ള മുഴുവൻ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയതായി ജയറാം രമേശ് പറഞ്ഞു.
അംഗങ്ങളെ നാമനിർദേശം ചെയ്യുന്ന രീതി തുടരാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റി ഐക്യകണ്ഠേന എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല.
അതേസമയം, പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ ഭിന്നാഭിപ്രായമുണ്ടായതായാണ് റിപ്പോർട്ട്. മൂന്ന് ദിവസങ്ങളിലായി ചത്തീസ്ഗഢിലെ റായ്പൂരിലാണ് കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനം നടക്കുന്നത്. കോൺഗസിന്റെ 85ാമത് പാർട്ടി പ്ലീനറി യോഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.