ചെന്നൈ: തമിഴ്നാട്ടിൽ രാജ്യസഭ തെരഞ്ഞെടുപ്പ് നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച ആരംഭിച്ചതോടെ ഡി.എം.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡി.എം.കെ പിന്തുണയോടെ തമിഴ്നാട്ടിൽനിന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഡി.എം.കെ നേതൃത്വം ഇത് അംഗീകരിച്ചില്ല. രാജ്യസഭ സീറ്റിന് പകരം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാങ്കുന്നേരി നിയമസഭ സീറ്റ് വീട്ടുകൊടുക്കാമെന്ന കോൺഗ്രസ് നിർദേശവും ഡി.എം.കെ തള്ളി.
അസമിൽനിന്നാണ് ഇതേവരെ മൻമോഹൻ സിങ് രാജ്യസഭയിലേക്ക് എത്തിയിരുന്നത്. എന്നാലിപ്പോൾ അസമിൽ കോൺഗ്രസിന് ഒരു രാജ്യസഭാംഗത്തെ തെരഞ്ഞെടുത്ത് അയക്കാനുള്ള അംഗബലമില്ല. തമിഴ്നാട്ടിൽനിന്ന് ഡി.എം.െകക്കും അണ്ണാ ഡി.എം.കെക്കും മൂന്നു പേരെ വീതം തെരഞ്ഞെടുക്കാനാവും. ലോക്സഭ സീറ്റ് വിഭജന ചർച്ചയിൽ എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോക്ക് ഒരു രാജ്യസഭ സീറ്റ് ഡി.എം.കെ വാഗ്ദാനം നൽകിയിരുന്നു.
ബാക്കിയുള്ള രണ്ട് സീറ്റുകളിലേക്ക് മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ പി. വിൽസൺ, പാർട്ടി ട്രേഡ് യൂനിയൻ വിങ് എൽ.പി.എഫ് ജനറൽ സെക്രട്ടറി എം. ഷൺമുഖം എന്നിവരെയാണ് ഡി.എം.കെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. കരുണാനിധി ജീവിച്ചിരിക്കവെ 2016ൽ ഷൺമുഖത്തിന് രാജ്യസഭ സീറ്റ് വാഗ്ദാനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.