‘ലൈംഗികാതിക്രമം നടന്നിട്ടില്ല’; ജർമനിയിൽ നിന്ന്​ പെൺകുഞ്ഞിനെ തിരികെകിട്ടാൻ യാചിച്ച്​ ഇന്ത്യൻ ദമ്പതികൾ

മുംബൈ: ജർമ്മൻ ബാലാവകാശ കമീഷന്‍റെ കസ്റ്റഡിയിലുള്ള തങ്ങളുടെ പെൺകുഞ്ഞിനെ വിട്ടുകിട്ടാൻ ഇടപെടണം എന്ന്​ അഭ്യർഥിച്ച്​ ഇന്ത്യക്കാരായ രക്ഷിതാക്കൾ. ആവശ്യം ഉന്നയിച്ച്​ ഇവർ കഴിഞ്ഞ ദിവസം മുംബൈയിലെത്തി. തങ്ങളുടെ മകളെ ജർമ്മൻ സർക്കാരിൽ നിന്ന് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇന്ത്യൻ അധികൃതരെ കാണാനായാണ്​ ഇവർ ഇന്ത്യയിലെത്തിയത്​.

ഇവരുടെ മൂന്ന് വയസ്സുള്ള മകൾ കഴിഞ്ഞ ഒന്നര വർഷമായി ജർമ്മൻ അധികൃതരുടെ കസ്റ്റഡിയിലാണ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പെൺകുട്ടിയുടെ അമ്മ ഇത്​ സംബന്ധിച്ച്​ വിശദമാക്കി. "2021 സെപ്റ്റംബറിൽ ഞങ്ങളുടെ മകളെ ജർമ്മൻ ചൈൽഡ് സർവീസ് കൊണ്ടുപോയി. കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത്​ അബദ്ധത്തിൽ മുറിവേറ്റിരുന്നു. ഞങ്ങൾ അവളെ ഒരു ഡോക്ടറുടെ അടുത്ത്​ കൊണ്ടുപോയി.

ഡോക്ടർമാർ ഞങ്ങളെ തിരിച്ചയച്ചു. അവൾ സുഖമായിരിക്കുന്നു. പിന്നെ ഞങ്ങൾ ഒരു തുടർപരിശോധനക്ക്​ വീണ്ടും മകളെ ഡോക്ടറുടെ അടുത്ത്​ എത്തിച്ചു. മകൾക്ക്​ കുഴപ്പമൊന്നുമില്ലെന്ന്​ ഡോക്ടർ ആവർത്തിച്ചു. എന്നാൽ ഡോക്ടർമാർ, അതിനശേഷം ജർമൻ ചൈൽഡ് സർവീസിൽ വിളിച്ച് വിളിച്ച്​ വിവരം പറയുകയും അവർ വന്ന്​ കുഞ്ഞിനെ കൊണ്ടുപോകുകയും ചെയ്​തു.

കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തെ പരിക്കിൽ ലൈംഗീക അതിക്രമം സംശയിച്ചായിരുന്നു അവർ കുട്ടിയെ ചൈൽഡ്​ സർവീസിനെ ഏൽപിച്ചത്​. കൂടുതൽ വ്യക്​തതക്കായി ഞങ്ങൾ ഞങ്ങളുടെ ഡി.എൻ.എ സാമ്പിൾ അടക്കം നൽകി. ഡി.എൻ.എ ടെസ്റ്റ്, പൊലീസ് അന്വേഷണം, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവക്കുശേഷം, 2022 ഫെബ്രുവരിയിൽ ലൈംഗിക പീഡനക്കേസ് അവസാനിപ്പിച്ചു. പക്ഷേ, കുഞ്ഞിനെ ഇനിയും തിരികെ കിട്ടിയിട്ടില്ല’’ -കുഞ്ഞിന്‍റെ അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - No Sexual Abuse: Indian Couple Struggles To Get Daughter Back From Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.