ചെന്നൈ: ഹിന്ദിഭാഷ ജനങ്ങളിൽ അടിച്ചേൽപിച്ചാൽ ജെല്ലിക്കെട്ടിനെക്കാൾ വലിയ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിക്കേണ് ടിവരുമെന്ന് മക്കൾ നീതിമയ്യം പ്രസിഡൻറ് കമൽഹാസൻ. ഇന്ത്യ റിപ്പബ്ലിക്കായതു മുതൽ ഭാഷയും സംസ്കാരവും കൈവിടാൻ ജനങ്ങൾ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്നതുപോലെയാണ് രാജ്യത്തെ ജനങ്ങൾ നാനാത്വത്തിൽ ഏകത്വമെന്ന ആശയം ഉൾക്കൊള്ളുന്നത്. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഷായോ സുൽത്താനോ സമ്രാേട്ടാ ഇതിനെ മാറ്റിമറിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും കമൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വിഡിയോ ക്ലിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
2017ലെ ജെല്ലിക്കെട്ട് സമരവും വിജയവും ചെറുതാണ്. എന്നാൽ, ഭാഷാസമരം ഇതിെൻറ പതിന്മടങ്ങ് ശക്തമായിരിക്കും. ഇപ്പോഴത്തെനിലയിൽ ഭാഷാ പ്രക്ഷോഭം രാജ്യത്തിന് ആവശ്യമില്ലാത്തതാണ്. ബംഗാളിയിലാണ് ദേശീയഗാനം ആലപിക്കുന്നത്.
എന്നാൽ, മറ്റു സംസ്ഥാനക്കാർ അവരുടെ ഭാഷയിലല്ലെങ്കിലും ഏറെ അഭിമാനബോധത്തോടെയാണ് ദേശീയഗാനം ആലപിക്കുന്നത്. ദേശീയഗാനത്തിൽ മറ്റു ഭാഷകളെ കവി അംഗീകരിക്കുന്നതാണ് ഇതിനു കാരണം. ഏതെങ്കിലും വിഷയം ജനങ്ങൾക്കു മീതെ ബലംപ്രയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കരുതെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.