ന്യൂഡൽഹി: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന് രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ യിൻറ് സെക്രട്ടറി ലാവ് അഗർവാൾ. ഭാവിയിലും ക്ഷാമം നേരിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിദിന വാർത്താ സ മ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് ഏറെ ദോഷകരമായി ബാധിച്ച ചില രാജ്യങ്ങളിലേക്ക് മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോൾ ഗുളികകളും കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ ചൊവ്വാഴ്ച താത്ക്കാലിക ലൈസൻസ് അനുവദിച്ചിരുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) ൻെറ അഭിപ്രായത്തിൽ കോവിഡ് സംശയിക്കുന്നതോ സ്ഥിരീകരിച്ചവരോ ആയ ആളുകളുമായി ബന്ധപ്പെട്ട പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആരോഗ്യ പ്രവർത്തകർക്കും വീട്ടുകാർക്കുമാണ് ഹൈഡ്രോക്സിക്ലോറോക്വിൻ നിർദേശിക്കുന്നത്.
രാജ്യത്ത് ഇതുവരെ 5194 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും 402 പേർക്ക് അസുഖം ഭേദമായിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 773 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിട്ടുണ്ട്. 149 പേർ മരണപ്പെട്ടതായും ചൊവ്വാഴ്ച 32 പേർ മരണപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.