ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണം ആത്മഹത്യയാണെന്ന് കണക്കാക്കിയാൽ പോലും ശശി തരൂരിെൻറ ഭാഗത്ത് നിന്ന് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തിയുണ്ടായിട്ടില്ലെന്ന് ഡൽഹി കോടതി. വ്യാഴാഴ്ച പുറത്തുവന്ന 176 പേജുള്ള വിധിയിൽ സുനന്ദ പുഷ്കറിെൻറ മരണത്തിൽ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയതിെൻറ കാരണങ്ങൾ സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ അക്കമിട്ടു നിരത്തി.
പ്രോസിക്യൂഷൻ ഹാജരാക്കിയ മുഴുവൻ രേഖകളും കണക്കിലെടുത്താലും പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കാണുന്നില്ല. കോടതിയിൽ ഹാജരാക്കിയ ഒരു രേഖയിൽ പോലും മരണകാരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ആത്മഹത്യാ പ്രേരണക്ക് ശശി തരൂരിനെതിരെ തെളിവുമില്ല.
പാക്കിസ്ഥാനി മാധ്യമപ്രവർത്തകയുമായുള്ള തരൂരിെൻറ ബന്ധം സുനന്ദയെ മാനസിക സമ്മർദ്ദത്തിലാക്കിയെന്ന പ്രോസിക്യൂഷൻ ആരോപണവും പരിഗണിക്കാനാവില്ല. കാരണം ആത്മഹത്യ പ്രേരണ കുറ്റത്തിന് മാനസിക സമ്മർദ്ദം ഒരു കാരണമായി ചൂണ്ടിക്കാണിക്കാനാവില്ല.
ശശി തരൂരിനെ വിചാരണ ചെയ്യാൻ കോടതി എന്തെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ െവച്ചാണ് ഡൽഹി പൊലീസ് കുറ്റപത്രം തയാറാക്കിയതെന്ന് സ്പെഷ്യൽ ജഡ്ജി ഗീതാഞ്ജലി ഗോയൽ വിധിപ്രസ്താവത്തിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.