ന്യുഡൽഹി: ഗുജറാത്ത് - ഹിമാചൽ പ്രദേശ് തെരെഞ്ഞടുപ്പിനിടെ വോട്ടിങ്ങ് െമഷീനിൽ കൃത്രിമം നടന്നുവെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അചൽ കുമാർ ജ്യോതി. വോെട്ടണ്ണൽ പുരോഗമിച്ച ആദ്യ മണിക്കൂറുകളിൽ ഗുജറാത്തിൽ ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്. ഹിമാചലിൽ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷവുമുണ്ട്. ഇൗ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കീഷണറുടെ വിശദീകരണം.
ഇലക്േട്രാണിക് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം കാണിക്കാൻ സാധിക്കുന്നതല്ല. വിവിപാറ്റ് മെഷീനുകൾ നിങ്ങൾ വോട്ട് ചെയ്തത് ആർക്കാണെന്ന് ഉറപ്പിക്കുന്നതിന് തെളിവുകളും തരുന്നുണ്ട്. അതുെകാണ്ട് തന്നെ മെഷീനിൽ കൃത്രിമം കാണിച്ചുവെന്ന പരാതി ശരിയല്ലെന്നും അചൽകുമാർ ജ്യോതി പറഞ്ഞു.
വോെട്ടണ്ണൽ തുടങ്ങുന്നതിന് മുമ്പ് കോൺഗ്രസും, ആം ആദ്മി പാർട്ടിയും പട്ടീദാർ നേതാവ് ഹാർദ്ദിക് പേട്ടലും വോട്ടിങ്ങ് മെഷീനിൽ കൃത്രിമം നടന്നുെവന്ന് ആരോപിച്ചിരുന്നു. മെഷീനുകൾ ബ്ലൂടൂത്തുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വോട്ടുകൾ ബി.ജെ.പിക്ക് മാത്രമാണ് വീഴുന്നതെന്നും പരാതികളുണ്ടായിരുന്നു. ആറു ബൂത്തുകളിൽ ചില കാരണങ്ങൾ കൊണ്ട് റീപോളിങ്ങും നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.