പട്ന: ശൗചാലയമില്ലാത്ത വീട്ടിൽ ജീവിതം ദുരിതമായപ്പോൾ യുവതി ഭർതൃപിതാവിനെതിരെ പൊലീസിൽ പരാതി നൽകി. ഭർതൃപിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച വനിത പൊലീസ്, ടോയ്ലറ്റ് നിർമാണം ഉടൻ നടത്താമെന്ന് എഴുതിവാങ്ങി പരാതി തീർപ്പാക്കി.
ബിഹാറിലെ മുസഫർപൂർ ജില്ലയിൽ മിനാപൂർ ബ്ലോക്കിലെ ഛേഗൻ നോറ ഗ്രാമത്തിലാണ് സംഭവം. ശൗചാലയം വേണമെന്ന യുവതിയുെട ആവശ്യം നിരന്തരം അവഗണിക്കപ്പെട്ടേപ്പാഴാണ് ഭർതൃപിതാവിനും ഭർതൃസഹോദരനുമെതിരെ പരാതി നൽകിത്. സെപ്റ്റംബർ 25ന് പരാതി കിട്ടിയ പൊലീസ് പിറ്റേന്നുതന്നെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും വിളിപ്പിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഒരാഴ്ചക്കകം ശൗചാലയം നിർമിക്കാൻ നിർദേശം നൽകി. എന്നാൽ പണമില്ലാത്തതിനാൽ അൽപംകൂടി സമയം വേണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ച പൊലീസ് ഉറപ്പ് എഴുതിവാങ്ങിയാണ് രണ്ടു പേരെയും വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.