ന്യൂഡൽഹി: ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഏക സിവിൽകോഡ് നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഝാർഖണ്ഡിൽ ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാർ കൈയടക്കി വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡിൽ ഉറപ്പായും ഏക സിവിൽകോഡ് നടപ്പാക്കും. എന്നാൽ, ആദിവാസി സമൂഹത്തിന്റെ സ്വത്വവും പൈതൃകവും സംരക്ഷിക്കപ്പെടണം. അതുകൊണ്ട് ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഏക സിവിൽകോഡ് നടപ്പിലാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാർ കൈയടക്കി വെച്ചിരിക്കുന്ന ഭൂവിഭാഗങ്ങൾ ഏറ്റെടുത്ത് ആദിവാസി സമൂഹത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ ഇവിടെ നിന്നും ഓടിക്കും. ആദിവാസികളുടെ ഭൂമി തിരികെ പിടിക്കാൻ നിയമം കൊണ്ടു വരും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ഹേമന്ത് സോറൻ സർക്കാർ പരാജയപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.
അധികാരത്തിലെത്തിയാൽ ഝാർഖണ്ഡിലെ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ നൽകും. ദീപാവലി, രക്ഷാബന്ധൻ ഉത്സവ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും. അഞ്ച് ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.