സി.സി.ടി.വി വിവാദത്തിനു പിന്നാലെ സത്യേന്ദർ ജെയിനിന് 15 ദിവസത്തെ സന്ദർശക വിലക്ക്

ന്യൂഡൽഹി: കള്ളപ്പണ​ക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന് അടുത്ത 15 ദിവസത്തേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് അധികൃതർ. അ​ദ്ദേഹത്തിന്റെ സെല്ലിൽ അനുവദിച്ച മേശ, കസേര പോലുള്ള സൗകര്യങ്ങളും എടുത്തു മാറ്റി.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ നേതൃത്വത്തിലുള്ള കമിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. സത്യേന്ദർ ജെയിനിനെ കാണാൻ സെല്ലിനുള്ളിൽ സന്ദർശകർ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാറിന്റെ നിർദേശ പ്രകാരമാണ് കമിറ്റി രൂപീകരിച്ചത്.

അന്നത്തെ ജയിൽ മേധാവി സന്ദീപ് ഗോയലും സത്യേന്ദർ ജയിനും തമ്മിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞ കമിറ്റി, ജെയിന് വി.ഐ.പി പരിചരണം നൽകിയ ഗോയലിനെതിരെ വകുപ്പുതല നടപടിക്കും ശിപാർശ ചെയ്തു.

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ആംആദ്മി നേതാവിന്റെ വി.ഐ.പി ട്രീറ്റ്മെന്റ് സംബന്ധിച്ച വിഡിയോകൾ പുറത്തായത്.

Tags:    
News Summary - No Visits For 15 Days For Jailed AAP Minister After CCTV Row: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.