നോയിഡയിൽ കാറപകടം; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ഗുരുതരം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട്​ പേർ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്​.

നോയിഡ സെക്​ടർ 49ൽ ഞായറാഴ്​ച പുലർച്ചെ നാല്​ മണിക്കാണ്​ അപകടം നടന്നത്​. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച്​ മറിഞ്ഞാണ്​ അപകടം നടന്നത്.

അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട്​ പേരുടെ ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - noida 2 killed1 critically injured in road mishap -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.