യു.പിയിൽ റേഷനരിക്ക്​​ വരിനിന്ന സ്​ത്രീകളെ മർദിച്ചു; പൊലീസുകാരന്​ സസ്​പെൻഷൻ

മീററ്റ്​: റേഷനരി വാങ്ങാൻ വരിനിന്ന സ്​ത്രീകളെ ലാത്തികൊണ്ടടിച്ച സബ്​ ഇൻസ്​പെക്​ടറെ സസ്​പെൻഡ്​ ചെയ്​തു. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 19 ലാണ് സംഭവം.

ശനിയാഴ്ച റേഷൻ കടക്ക്​ മുന്നിലെ നീണ്ട വരിയിൽ നിൽക്കുകയായിരുന്ന രണ്ട്​ സ്​ത്രീകളെയാണ്​ എസ്​.ഐ അടിച്ചത്​. ഇവിടെയുണ്ടായിരുന്ന ആരോ ഇത്​ മൊബൈലിൽ പകർത്തുകയായിരുന്നു. വിഡിയോ പിന്നീട്​ ട്വിറ്ററിൽ വൈറലായി. തുടർന്ന് ഗൗതം ബുദ്ധ നഗർ പൊലീസ് എസ്​.ഐയെ സസ്‌പെൻഡ് ചെയ്തതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തനുജ, ഗുജിയ ദേവി എന്നിവർക്കാണ്​ മർദനമേറ്റതെന്ന്​ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്​തു. വരിയിൽ ഊഴം കാത്തുനിൽക്കുന്നതിനിടെ പൊലീസ്​ അകാരണമായി മർദിക്കുകയായിരുന്നുവെന്ന്​ തനൂജ പറഞ്ഞു.

Tags:    
News Summary - Noida Cop Suspended for Beating Women in Queue for Ration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.