നോയിഡ: ഭാര്യാപിതാവിെൻറ ബി.എം.ഡബ്ല്യു കാറുമായി കറങ്ങുന്നതിനിടെ യുവാവിന് മൂത്രശങ്ക. വണ്ടി സൈഡാക്കി കാര്യം സാധിച്ച് തിരിച്ചുവന്നപ്പോൾ കാറിെൻറ സ്ഥാനത്ത് പൂടപോലുമില്ല. ഉത്തർപ്രദേശിലെ നോയിഡയിലാണ് ബി.എം.ഡബ്ല്യുവിെൻറ ആഡംബര കാറുമായി കള്ളൻമാർ അർധരാത്രി മുങ്ങിയത്.
ഓഹരി ബ്രോക്കറായ റിഷഭ് അറോറ ഓടിച്ച ബി.എം.ഡബ്ല്യു എസ്.യു.വിയാണ് അജ്ഞാത സംഘം അടിച്ചുമാറ്റിയത്. മദ്യപിച്ച് ലക്കുകെട്ടിരുന്ന ഇയാൾ ഒരു പാർട്ടി കഴിഞ്ഞ് മടങ്ങവേയായിരുന്നു വാഹനം വഴിയിൽ നിർത്തിയത്. കാർ ഭാര്യാ പിതാവിെൻറതാണെന്നും വാഹനത്തിെൻറ ലോണിൽ 40 ലക്ഷം രൂപയോളം അടച്ചുതീർക്കാനുണ്ടെന്നും റിഷഭ് പൊലീസിനോട് പറഞ്ഞു.
ബൈക്കിലെത്തിയ ഒരാൾ തനിക്ക് നേരെ തോക്ക് ചൂണ്ടിയാണ് വാഹനം എടുത്തുകൊണ്ടുപോയതെന്നും റിഷഭ് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ അമിതമായി മദ്യപിച്ചിരുന്നതിനാൽ അത് വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ നടപടിയില്ലേ എന്ന ചോദ്യത്തിന്, ദേശീയ പാതയിൽ കാർ മോഷണം നടന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണ നൽകുന്നതെന്നും പൊലീസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.