പരസ്ത്രീ ബന്ധം: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരു മരണം

നോയിഡ: പരസ്ത്രീ ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. കുത്തേറ്റ് ഒരാൾ മരിക്കുകയും മറ്റ് രണ്ട് കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിക്ക് സമീപം നോയിഡയിലാണ് സംഭവം.

ഭർത്താവ് അനിലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ ക്രാന്തി ആരോപിച്ചതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് വീട്ടിൽ നിന്ന് പോയ ക്രാന്തി, സഹോദരന്‍റെ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് വീട്ടിലെത്തിയ അനിൽ, ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഭാര്യയെയും സഹോദര ഭാര്യയെയും ബന്ധുവിനെയും കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ക്രാന്തിയുടെ സഹോദര ഭാര്യ മരിച്ചു. പ്രതി ഡൽഹി നരേലയിൽ തൊഴിലാളിയാണെന്നും

കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും ഡൽഹി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Noida Man Stabs Wife, Other Family Members In Fit Of Rage, 1 Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.