നോയിഡ ഇരട്ട ടവറുകൾ നിലം പൊത്തി -വിഡിയോ

ന്യൂഡൽഹി: നോയിഡ ഇരട്ട ടവറുകൾ ഉഗ്ര സ്ഫോടനത്തോടെ നിലം പൊത്തി. കുത്തബ് മിനാറിനേക്കാൾ ഉയരത്തിൽ പണിത രണ്ട് കെട്ടിടങ്ങളാണ് ഒമ്പത് സെക്കന്റുകൾക്കുള്ളിൽ അവശിഷ്ടങ്ങളായത്.3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് വൻ സ്‌ഫോടനം നടത്തിയത്. പ്രദേശം പൊടിപടലങ്ങളിൽ മുങ്ങി.

Full View


വാണിങ് സൈറൺ മുഴങ്ങി സെക്കന്റുകൾക്കുള്ളിൽ കെട്ടിടം നാമാവശേഷമായി. രാജ്യത്ത് നിയന്ത്രി സ്​ഫോടനങ്ങളിലൂടെ പൊളിക്കുന്ന ഏറ്റവും വലിയ കെട്ടിടങ്ങളാണിത്.  കെട്ടിടം പൊളിക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ ദൂരെക്ക് തെറിച്ച് അപകടങ്ങളുണ്ടാകാതിരിക്കാൻ പ്രദേശത്ത് ഇരുമ്പ് മറകളും തുണി മറകളും സൃഷ്ടിച്ചിരുന്നു. കിലോമീറ്ററുകളോളം പൊടിപടലങ്ങളാൽ മൂടിയിരിക്കുകയാണ്.

ഒമ്പതു വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് കെട്ടിടങ്ങൾ തകർക്കാൻ ഉത്തരവായത്. ഒമ്പതു സെക്കന്റുകൾ കൊണ്ടു കെട്ടിടം തകർന്നു. നോയിഡ സെക്ടർ 93Aയിൽ സൂപ്പർ ടെക്ക് ഇരട്ട ടവർ പണിതത്. കെട്ടിടം നിയമാനുസൃതം പണിതതല്ലെന്നും പൊളിച്ചുമാറ്റണമെന്നും കഴിഞ്ഞ വർഷം സുപ്രീംകോടതി വിധിച്ചതോടെയാണ് കെട്ടിടം തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എഡിഫിക് എഞ്ചിനീയറിങ് എന്ന കമ്പനിയെയാണ് കെട്ടിടം പൊളിക്കാൻ ഏൽപ്പിച്ചത്.

കെട്ടിടം പൊളിക്കുന്ന പ്രവൃത്തിക്ക് 100 കോടി ഇൻഷുൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങൾ പരിക്കുണ്ടായാൽ ഇൻഷുറൻസ് ലഭിക്കും. അതേസമയം, 20 കോടിയാണ് കെട്ടിടം പൊളിക്കുന്നതിനുള്ള ചെലവ്. 50 കോടിയുടെ അവശിഷ്ടങ്ങൾ ഉണ്ടാകുമെന്നാണ് കണക്ക്. 

Tags:    
News Summary - Noida twin towers cover the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.