ന്യൂഡൽഹി: ശൈത്യം കനത്തതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഡൽഹിയിൽ 1.4 ഡിഗ്രി സെൽഷ്യസാണ് താപനില. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ അതി ശൈത്യമാണ് ഡൽഹിയിൽ ഇക്കുറി അനുഭവപ്പെടുന്നത്.
ജനുവരി മൂന്നു വരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. കാറ്റും ശക്തമായത് കണക്കിലെടുത്താണ് ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ കനത്ത മഞ്ഞ് സാരമായി ബാധിച്ചു. കാഴ്ചപരിധി 50 മീറ്ററിന് താഴെ വന്നതോടെ നിരവധി വിമാന സർവിസുകൾ വഴി തിരിച്ചുവിട്ടു. 24 ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ശനിയാഴ്ച ഡൽഹി-ജയ്പുർ ദേശീയ പാതയിൽ 12 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.