ന്യൂഡൽഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താൻ എവിടേയും പോകില്ലെന്നും സഖ്യത്തിൽ തുടരുമെന്ന് താക്കറെ പറഞ്ഞു.
ഞാൻ അജിത് പവാറിനും ബാലസാഹേബ് തൊറാട്ടിനും ഒപ്പമാണ് ഇരിക്കുന്നത്. താൻ എവിടെയും പോകാൻ ഉദ്ദേശിക്കുന്നില്ല. വാർത്ത സമ്മേളനത്തിന് ശേഷം താൻ ബി.ജെ.പിയുമായാണ് ചർച്ചക്ക് പോകുന്നതെന്നും തമാശയായി ഉദ്ധവ് താക്കറെ പറഞ്ഞു.നേരത്തെ ശിവസേന-ബി.ജെ.പി ബന്ധത്തെ കുറിച്ച് സഞ്ജയ് റാവത്ത് പ്രസ്താവന നടത്തിയിരുന്നു. ശിവസേന-ബി.ജെ.പി ബന്ധം ആമിർ ഖാൻ-കിരൺ റാവു ബന്ധം പോലെയാണെന്നായിരുന്നു റാവത്തിന്‍റെ പരാമർശം.
തങ്ങൾ ഇന്ത്യയേയും പാകിസ്താനേയും പോലെയല്ല. ബന്ധം വേർപ്പെടുത്തിയെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള സൗഹാർദം തുടരുമെന്നായിരുന്നു റാവത്ത് വ്യക്തമാക്കിയത്. ശിവസേന ശത്രുവല്ലെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെയുടെ വിശദീകരണം പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.