യോഗീന്ദർ കെ. അലഗ് അന്തരിച്ചു

അഹ്മദാബാദ്: പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ മന്ത്രിയുമായ യോഗീന്ദർ കെ. അലഗ് (83) അന്തരിച്ചു. അഹ്മദാബാദ് ആസ്ഥാനമായുള്ള സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ (എസ്.പി.ഐ.ഇ.എസ്.ആർ) പ്രഫസറായിരുന്നു. രണ്ടുമാസത്തോളമായി അസുഖ ബാധിതനായിരുന്നെന്നും വീട്ടിലായിരുന്നു അന്ത്യമെന്നും മകൻ പ്രഫ. മുനിഷ് അലഗ് പറഞ്ഞു. പ്രഭാത നടത്തത്തിനിടയിൽ വീണ് അലഗിന്റെ തുടയെല്ലിന് പരിക്കേറ്റിരുന്നു. ഇത് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സങ്കീർണമാക്കുകയായിരുന്നു.

1996-98 കാലഘട്ടത്തിൽ അദ്ദേഹം കേന്ദ്ര വൈദ്യുതി മന്ത്രിയായിരുന്നു. ആസൂത്രണ കമീഷനിലും അംഗമായിരുന്നു. 2006-2012 കാലഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് ആനന്ദിന്റെ (ഐ.ആർ.എം.എ) ചെയർമാനായും ഗാന്ധിനഗർ ഗുജറാത്ത് കേന്ദ്ര സർവകലാശാല ചാൻസലറായും പ്രവർത്തിച്ചു.

1939ൽ ചക്വാലിൽ (ഇന്നത്തെ പാകിസ്താനിൽ) ജനിച്ച യോഗീന്ദർ കെ. അലഗ് പെൻസിൽവാനിയ സർവകലാശാലയിൽനിന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെ.എൻ.യു) വൈസ് ചാൻസലറായും പ്രവർത്തിച്ചിരുന്നു. 

Tags:    
News Summary - Noted economist and former Union minister YK Alagh passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.