വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ് എം.പിമാരുടെ നോട്ടീസ്

ന്യൂഡൽഹി: വഖഫിൽ കടന്നുകയറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ് എം.പിമാർ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. സഭാ ചട്ടം 72 പ്രകാരമാണ് കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയത്.

ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ പോകുന്ന വഖഫ് ബിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും കെ.സി. വേണുഗോപാൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. ജനങ്ങളെ തമ്മിൽ വർഗീയമായി ഭിന്നിപ്പിക്കുന്നതിനും സമൂഹത്തിൽ അശാന്തി പടർത്തുന്നതിനും വേണ്ടിയുള്ള നീക്കമായതിനാൽ ബിൽ അവതരണത്തിണ് അനുമതി നൽകരുതെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. 

രാ​ജ്യ​ത്തെ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലും പ​രി​പാ​ല​ന​ത്തി​ലും വ​ഖ​ഫ് ബോ​ർ​ഡു​ക​ളു​ടെ ഘ​ട​ന​യി​ലും ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും വ​ഖ​ഫ് കൈ​യേ​റ്റ​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നതാണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അവതരിപ്പിക്കാനൊരുങ്ങുന്ന വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ 2024. നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ൽ അ​ടി​മു​ടി ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ബി​ൽ, ഒ​ന്നാ​യി ക​ണ്ടി​രു​ന്ന രാ​ജ്യ​ത്തെ വ​ഖ​ഫ് സ്വ​ത്തു​ക്ക​ളെ സു​ന്നി, ശി​യാ, ആ​ഗാ​ഖാ​നി, ബോ​റ എ​ന്നി​ങ്ങ​നെ വി​ഭ​ജി​ക്കു​ന്നു. വ​ഖ​ഫ് സ്വ​ത്ത് നി​ർ​ണ​യി​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​വേ ക​മീ​ഷ​ണ​റി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റി ജി​ല്ല ക​ല​ക്ട​ർ​ക്ക് ന​ൽ​കു​ന്നു.

എ​ല്ലാ സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡു​ക​ളി​ലും ര​ണ്ട് അ​മു​സ്‍ലിം അം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി​രി​ക്ക​ണ​മെ​ന്ന വി​ചി​ത്ര വ്യ​വ​സ്ഥ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. വ​ഖ​ഫ് ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ നി​ന്നാ​ക​ണ​മെ​ന്ന നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​യും പു​തി​യ ബി​ല്ലി​ൽ​നി​ന്ന് നീ​ക്കി. പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വി​വാ​ദ ബി​ല്ലി​ന്റെ പ​ക​ർ​പ്പ് ബു​ധ​നാ​ഴ്ച എം.​പി​മാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.