ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ന് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി. ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ച അ​ട​വ് ന​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് വ​ർ​ഷ​ത്തെ പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​നം അ​​വ​ലോ​ക​നം ചെ​യ്ത് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​നാ​ണ് അം​ഗീ​കാ​ര​മാ​യ​ത്. ബി.​ജെ.​പി​ക്കെ​തി​രെ വി​ശാ​ല മ​തേ​ത​ര മു​ന്ന​ണി തു​ട​ര​ണ​മെ​ന്ന് റി​​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. ​പാ​ർ​ട്ടി​യു​ടെ ശ​ക്തി ബ​ല​പ്പെ​ടു​ത്ത​ണം. കോ​ൺ​ഗ്ര​സി​ന്റെ ന​വ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ, മൃ​ദു ഹി​ന്ദു​ത്വം തു​ട​ങ്ങി​യ​വ തു​റ​ന്നു​കാ​ട്ട​ണം, ഇ​ട​തു പാ​ർ​ട്ടി​ക​ളു​ടെ ഐ​ക്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച രാ​ഷ്ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ആ​റു​വ​രെ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യം ത​യാ​റാ​ക്കു​ക.

പാ​ർ​ട്ടി കോ​ൺ​​ഗ്ര​സി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ക്വോ​ട്ട​യും കേ​ന്ദ്ര ക​മ്മി​റ്റി നി​ശ്ച​യി​ച്ചു. ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വ​ർ​ഗീ​യ പ്ര​സം​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ക​ഴി​ഞ്ഞ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ലെ രാ​ഷ്ട്രീ​യ അ​ട​വ് ന​യം മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന വാ​ർ​ത്ത​ക​ൾ സി.​പി.​എം ത​ള്ളി.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ പ്ര​മേ​യം ജ​നു​വ​രി 17 മു​ത​ൽ കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യി​ലാ​ണ് ച​ർ​ച്ച​ക്ക് വ​രി​ക​യെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ-​കേ​ന്ദ്ര ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ പ്ര​കാ​ശ് കാ​രാ​ട്ട് പ​റ​ഞ്ഞു.

സി.​പി.​എം ന​യം​മാ​റ്റ​​മെ​ന്ന വാ​ർ​ത്ത​ക​ൾ രാ​ഷ്ട്രീ​യ മ​ഠ​യ​ത്ത​മാ​ണെ​ന്നും പാ​ർ​ട്ടി കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​യും വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Political Review Report was approved by the CPM Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.