വാട്​സ്​ആപ്​ വഴിയുള്ള ലീഗൽ നോട്ടീസുകൾ സ്വീകാര്യമെന്ന്​ ബോംെബ ഹൈകോടതി

മും​ബൈ: കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലീ​ഗ​ൽ നോ​ട്ടീ​സു​ക​ൾ​ വാ​ട്​​സ്​​ആ​പ് വ​ഴി അ​യ​ക്കു​ന്ന​ത്​ സ്വീ​കാ​ര്യ​മാ​ണെ​ന്ന്​ ബോംെ​ബ ഹൈ​കോ​ട​തി. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ 2010ൽ 85,000 ​രൂ​പ​യോ​ളം ക​ട​മെ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ത്ത​തി​ന്​ ഉ​പ​ഭോ​ക്​​താ​വ്​ രോ​ഹി​ത്​ ജാ​ദ​വി​ന്​ എ​തി​രെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ ഗൗ​തം പ​ട്ടേ​ലി‍​​െൻറ​താ​ണ്​ വി​ധി. 

2011ൽ ​എ​ട്ടു ശ​ത​മാ​നം പ​ലി​ശ​യ​ട​ക്കം പ​ണം തി​രി​ച്ച​ട​ക്കാ​ൻ വി​ധി​യാ​യെ​ങ്കി​ലും രോ​ഹി​ത്​ ജാ​ദ​വ്​ പ​ണ​മ​ട​ച്ചി​ല്ല. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി എ​സ്.​ബി.െ​എ കാ​ർ​ഡ്സ്​​ ആ​ൻ​ഡ്​ പേ​​മ​​െൻറ്​ സ​ർ​വി​സ്​ വി​ഭാ​ഗം വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു. പ​ല​കു​റി ജാ​ദ​വി‍​​െൻറ വി​ലാ​സ​ത്തി​ൽ നോ​ട്ടീ​സ്​ അ​യ​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. മേ​ൽ​വി​ലാ​സം മാ​റി​യ​താ​യി തി​രി​ച്ച​റി​ഞ്ഞ ബാ​ങ്ക്​ ക​ഴി​ഞ്ഞ എ​ട്ടി​ന്​ ബാ​ങ്ക്​ അ​ധി​കാ​രി ഒ​പ്പി​ട്ട നോ​ട്ടീ​സി‍​​െൻറ പി.​ഡി.​എ​ഫ്​ പ​ക​ർ​പ്പും കോ​ട​തി വി​ചാ​ര​ണ തീ​യ​തി അ​റി​യി​പ്പും ജാ​ദ​വി‍​​െൻറ വാ​ട്​​സ്​​ആ​പ്പി​ലേ​ക്ക്​ അ​യ​ച്ചു.

സ​ന്ദേ​ശം വാ​യി​ച്ച​താ​യും പി.​ഡി.​എ​ഫ്​ നോ​ട്ടീ​സ്​ ക​ണ്ട​താ​യു​മു​ള്ള ജാ​ദ​വി‍​​െൻറ വാ​ട്​​സ്​​ആ​പ്പി​ലെ നീ​ല ശ​രി മാ​ർ​ക്കു​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​താ​യും നോ​ട്ടീ​സ്​ ന​ൽ​കു​ക എ​ന്ന​തി‍​​െൻറ ഉ​ദ്ദേ​ശ്യം നി​റ​വേ​റി​യ​താ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യും കോ​ട​തി പ​റ​ഞ്ഞു. അ​ടു​ത്ത​ത​വ​ണ ജാ​ദ​വ്​ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ സ​മ​ൻ​സ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ പ​റ​ഞ്ഞ കോ​ട​തി അ​യാ​ളു​ടെ മേ​ൽ​വി​ലാ​സം സം​ഘ​ടി​പ്പി​ക്കാ​ൻ ഹ​ര​ജി​ക്കാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. 
 

Tags:    
News Summary - Notice sent via WhatsApp valid, rules Bombay high court- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.