ന്യൂഡൽഹി: സ്പെഷ്യൽ ട്രെയിനുകളും കോച്ചുകളും ഒാൺലൈനിൽ ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. െഎ.ആർ.സി.ടി.സിയുടെ വെബ്സൈറ്റ് വഴി ഒാൺലൈനായി ഇവ ബുക്ക് ചെയ്യാം. ഫെബ്രുവരി ആദ്യവാരമാണ് റെയിൽവേ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നിലവിൽ റെയിൽവേ സ്റ്റേഷനിൽ നേരിെട്ടത്തി ബുക്കിങ് സുപ്പർവൈസർ അല്ലെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചാണ് സ്പെഷ്യൽ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനായി ഇവർക്ക് യാത്ര സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അപേക്ഷയും നൽകണം. ഇതിന് പകരം ബുക്കിങ് അടക്കമുള്ള സംവിധാനങ്ങൾ ഒാൺലൈനിലേക്ക് മാറ്റാനാണ് റെയിൽവേ തീരുമാനം.
ട്രാവൽ എജൻസികളാണ് പ്രധാനമായും സ്പെഷ്യൽ ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യുന്നത്. സ്പെഷ്യൽ ട്രെയിനുകൾ ബുക്ക് ചെയ്യുേമ്പാൾ കോച്ചൊന്നിന് 50,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.