ഇനി പ്രെട്രോൾ പമ്പുകളിൽ നിന്നും പണം പിൻവലിക്കാം

മുംബൈ: ബാങ്കുകളിൽ  നിന്ന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രെ​ട്രോൾ പമ്പുകളിലൂടെയും നോട്ടുകൾ വിതരണം ചെയ്യുന്നു. രാജ്യത്തെ 2500​ പെ​ട്രോൾ പമ്പുകളിൽ  ഡെബിറ്റ്​ കാർഡോ ക്രെഡിറ്റ്​ കാർഡോ സ്വയ്​പ്പ്​ ചെയ്​ത്​  2000 രൂപ വരെ  പിൻവലിക്കാം. വൈകാതെ തന്നെ ഇൗ സംവിധാനം നിലവിൽ വരുമെന്നാണ് വിവരം.

പൊതുമേഖല എണ്ണകമ്പനി പ്രതിനിധികളും എസ്​.ബി.​െഎ ചെയർപേഴ്​സൺ അരുന്ധതി ഭട്ടാചാര്യയും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. നവംബർ 24നു ശേഷം ഇൗ തീരുമാനം നടപ്പിലാക്കി തുടങ്ങും. ഇതിനായി എസ്​.ബി.​െഎയുടെ സെയിൽസ്​ പോയിൻറ്​ ഉപകരണം എല്ലാ പെട്രോൾ പമ്പുകൾക്കും നൽകും. ഇതിൽ കാർഡ്​ സ്വയ്​പ്പ്​ ചെയ്​താണ്​ പണം നൽകുക. എണ്ണ കമ്പനികളുടെ നീക്കം ബാങ്കുകളിലെ നീണ്ട ക്യൂ ഒരു പരിധി വരെ കുറക്കുമെന്നാണ്​ കരുതുന്നത്​.

പെട്രോൾ പമ്പുകളിൽ പഴയ നോട്ടുകൾ നവംബർ 24 വരെ സ്വീകരിക്കുന്നുണ്ട്​. ഡെബിറ്റ്​ ക്രെഡിറ്റ്​ കാർഡ്​ ഇടപാടുകൾ കൂടുതൽ  പ്രോൽസാഹിപ്പിക്കുന്നതിനായി പ്രചരണം നടത്തുമെന്നും പൊതുമേഖല എണ്ണകമ്പനികൾ അറിയിച്ചു.

 

Tags:    
News Summary - Now Draw Rs. 2,000 A Day At Select Petrol Pumps Through Debit Or Credit Cards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.