ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എം.എൽ.എയും ദലിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മെവാനി. നാലുവർഷത്തെ സർക്കാറിന്‍റെ ഭരണനേട്ടങ്ങളെ കുറിച്ച് സംവാദം നടത്താനാണ് മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മോദി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം പൂർണ പരാജയമായിരുന്നെന്നും അദ്ദേഹം ഹിമാലയത്തിൽ പോയി താമസമാക്കുന്നതാണ് നല്ലതെന്നും മെവാനി പരിഹസിച്ചു. മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയൽ മോദി സംസാരിക്കേണ്ട വിഷയങ്ങൾ മെവാനി അക്കമിട്ടുനിരത്തി. തൊഴിലില്ലായ്മ, കർഷക പ്രതിസന്ധി, ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്. ഡോ. ബി.ആർ. അംബേദ്കറുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനാകുന്ന മോദിയുടെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. മോദി സത്യസന്ധമായി അംബേദ്കെറ ബഹുമാനിക്കുന്നുണ്ടെങ്കിൽ എസ്.സി, എസ്.ടി നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്ന പട്ടികവർഗ, പട്ടിക ജാതിക്കാരിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ രംഗത്തുവരുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും മെവാനി ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.