ന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) തയാറാക്കുന്ന പ്രവ ർത്തനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തിൽ എതിർ പ്പുയർത്തി പ്രതിപക്ഷ സംസ്ഥാനങ്ങൾ. ചർച്ചകളിൽനിന്ന് പശ്ചിമ ബംഗാ ൾ പൂർണമായി വിട്ടുനിന്നപ്പോൾ, കേരളം പേരിന് പങ്കെടുത്തു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങൾ എൻ.പി.ആർ വിവരശേഖരണ രീതിയെ വിമർശിച്ചു. അടുത്ത സെൻസസ്, എൻ.പി.ആർ എന്നിവക്ക് വീടുകളുടെ കണക്കെടുപ്പിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനായിരുന്നു യോഗം. രക്ഷിതാക്കളുടെ ജന്മസ്ഥലം പോലുള്ള ചോദ്യങ്ങളെയാണ് രാജസ്ഥാനും മറ്റും ചോദ്യം ചെയ്തത്. തങ്ങൾ ജനിച്ചത് എവിടെയാണെന്നുതന്നെ നിശ്ചയമില്ലാത്തവരുണ്ട്. അവരോട് മാതാപിതാക്കളുടെ ജനന സ്ഥലം ചോദിക്കുന്നത് അബദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി. വിവാദ ചോദ്യങ്ങൾക്ക് മറുപടി നിർബന്ധമല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം നൽകിയാൽ മതിയെന്നും കേന്ദ്രം വ്യക്തമാക്കി.
സെൻസസ്, എൻ.പി.ആർ എന്നിവയുടെ ലക്ഷ്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. സെൻസസ് മുദ്രയും പുറത്തിറക്കി. ചില സംസ്ഥാനങ്ങളിൽനിന്ന് ചീഫ് സെക്രട്ടറിക്കുപകരം പ്രിൻസിപ്പൽ സെക്രട്ടറിയാണ് പങ്കെടുത്തത്. കേരളത്തിൽ സെൻസസ് ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് പങ്കെടുത്തത്. അദ്ദേഹം ഉച്ചക്കു ശേഷം യോഗത്തിൽനിന്ന് ഇറങ്ങിപോയി. കണക്കെടുപ്പിൽ സംസ്ഥാനങ്ങൾക്കുള്ള പങ്ക് ഓർമിപ്പിച്ചായിരുന്നു ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ പ്രസംഗം.
രാജ്യത്തെ പതിവു താമസക്കാരുടെ വിപുലമായ തിരിച്ചറിയൽ ഡാറ്റാ ബേസ് എൻ.പി.ആർ വഴി ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ വിവരിച്ചു. പൊതുവായ വിവരങ്ങൾക്കു പുറമെ ബയോമെട്രിക് വിവരങ്ങളും ഈ ഡാറ്റ ബേസിൽ ഉണ്ടാവും. ദേശീയ തിരിച്ചറിയൽ കാർഡ് നൽകുകയും എൻ.പി.ആറിെൻറ ലക്ഷ്യമാണെന്ന് അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.