വിജയ്വാഡ: വായ്പ തിരിച്ചടക്കാത്തതിെൻറ പേരിൽ േഫ്ലാറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനെ തേൻകെ ണിയിൽപ്പെടുത്തി കൊന്നു. എൻ.ആർ.െഎയായ ചിഗുരുപതി ജയറാമാണ് കൊല്ലപ്പെട്ടത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനിൽ നിന്നും വായ്പയെടുത്ത ആറു കോടി രൂപ തിരിച്ചടക്കാത്തതിെൻറ പേരിൽ ഇയാളെ തേൻകെണിയിൽപ്പെടുത്തി കൊലപ്പെടു ത്തുകയായിരുന്നു. സംഭവത്തിൽ റിയൽഎസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ജനുവരി 31 നാണ് ചിഗുരുപതി ജയറാമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 55 കാരനായ ജയറാം കോസ്റ്റൽ ബാങ്ക് എന്ന സ്ഥാപനത്തിെൻറ ഡയറക്റും തെലുഗു ചാനലായ എക്സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്നു. ജനുവരി 31 ന് വിജയവാഡക്കടുത്ത് നന്ദിയഗാമയിൽ ദേശീയപാതക്കരിൽ നിർത്തിയിട്ട കാറിെൻറ പിറക് സീറ്റിലാണ് ജയറാമിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ബിസിനസിനായി രാകേഷ് റെഡ്ഢിയിൽ നിന്നും ആറു കോടി ജയറാം വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് റെഡ്ഢി നിരന്തരം ഫോണിൽ ബന്ധപ്പെെട്ടങ്കിലും ഇയാൾ കണക്ഷൻ േബ്ലാക് ചെയ്തു. തുടർന്ന് റെഡ്ഢി സ്ത്രീയുടെ ചിത്രത്തോടെ മറ്റൊരു നമ്പറിൽ നിന്ന് ജയറാമുമായി വാട്സ് ആപ്പിൽ ബന്ധപ്പെടുകയും ജൂബിലി ഹിൽസിലെ വീട്ടിലേക്ക് തനിച്ച് വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
സ്ത്രീയുടെ ഫോൺ പിന്തുടർന്നെത്തിയ ജയറാമിനെ റെഡ്ഢിയും ഡ്രൈവറും ചേർന്ന് മർദിച്ച് കീഴടക്കി ആറുകോടിയും പലിശയും നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാളുടെ കൈയിൽ ആറു ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് റെഡ്ഢി ഇയാളെ ക്രൂരമായി മർദിച്ചു. തലക്ക് പരിക്കേറ്റ ജയറാം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ജയറാമിെൻറ തന്നെ കാറിൽ എടുത്തിട്ട് ദേശീയപാതയുടെ അരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
ജയറാമിെൻറ കാറിൽ നിന്നും ഒഴിഞ്ഞ മദ്യകുപ്പികൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് റെഡ്ഢിയിലേക്ക് നയിച്ചത്. ചിഗുരുപതി ജയറാമും രാകേഷ് റെഡ്ഢിയും ബിസിനസ് കാര്യങ്ങൾക്ക് ബന്ധപ്പെട്ടിരുന്നതായി ബന്ധു ശിഖ ചൗധരി പൊലീസിനെ അറിയിച്ചിരുന്നു.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് സൂപ്രണ്ട് സർവശ്രേഷ്ഠ് ത്രിപതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.