മുംബൈ: വിദേശത്തു കഴിയുന്ന ഇന്ത്യക്കാർക്ക് േനാട്ട് മാറുന്നതിന് പുതിയ ഇളവുകളുമായി റിസർവ് ബാങ്ക്. േനാട്ട് അക്കൗണ്ടിൽ നിക്ഷപിക്കുന്നതിനുള്ള അവസാന ദിവസമായിരുന്ന ഡിസംബർ 31നും േനാട്ട് മാറ്റാൻ കഴിയാത്തവർക്കായാണ് പുതിയ ഉപാധികൾ.
നവംബർ ഒമ്പതു മുതൽ ഡിസംബർ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് 2017 മാർച്ച് 31 വരെ നോട്ട് മാറ്റാം. സ്ഥിരമായി വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് (എൻ.ആർ.െഎ) ജൂൺ 30വരെയും നോട്ട് മാറിയെടുക്കാം. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഒരാൾക്ക് 25,000 രൂപ വരെയാണ് മാറ്റി ലഭിക്കുക.
തിരിച്ചറിയൽ രേഖകളും അസാധു നോട്ട് മാറ്റിയെടുക്കാൻ അനുവദിച്ച കാലയളവിൽ വിദേശത്തായിരുന്നെന്നതിന് തെളിവുകളും സമർപ്പിച്ചാൽ നോട്ട് മാറി ലഭിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മുംബൈ, ന്യൂഡൽഹി, ചെന്നെ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ റിസർവ് ബാങ്ക് ഒാഫീസുകളിലാണ് ഇൗ സൗകര്യം ലഭ്യമാവുക. ഉപഭോക്താവിെൻറ കെ.വൈ.സി മാനദണ്ഡങ്ങൾ അംഗീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഇൗ പണം നിക്ഷേപിക്കും.
നേപ്പാൾ, ഭൂട്ടാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇൗ സൗകര്യം ലഭിക്കില്ല. തീരുമാനത്തിൽ വിയോജിപ്പുള്ളവർക്ക് 14 ദിവസത്തിനുള്ളിൽ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് വകുപ്പ് സെക്രട്ടറിക്ക് പരാതി നൽകാമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.