ലഖ്നോ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലുണ്ടായ വർഗീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 22 കാരനായ രാം ഗോപാൽ മിശ്രയുടെ മരണത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിൽ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞു.
രാം ഗോപാൽ മിശ്രയെ മുസ്‌ലിം ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ നൂപുർ കുറ്റപ്പെടുത്തിയത്. കണ്ണുകൾ ചൂഴ്ന്നെടുത്തു, വയറ് കീറി കുടൽ പുറത്തെടുത്തു, നഖങ്ങൾ പറിച്ചെടുത്തു എന്നിങ്ങനെയായിരുന്നു ബി.ജെ.പി നേതാവ് പറഞ്ഞിരുന്നത്. തുടർന്ന്, മുസ്‌ലിംകൾക്കെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇത് പ്രദേശത്തെ സംഘർഷാവസ്ഥക്ക് ആക്കം കൂട്ടിയിരുന്നു.
दिवंगत राम गोपाल मिश्रा जी के बारे में जो मैंने मीडिया में सुना था वह मैंने दोहराया। मुझे पोस्ट मॉर्टम रिपोर्ट के स्पष्टीकरण के बारे में नहीं पता था। मैं अपने शब्द वापिस लेती हूँ और क्षमा माँगती हूँ।#Bahraich https://t.co/B1ni0DjsVB
— Nupur Sharma (@NupurSharmaBJP) October 20, 2024
എന്നാൽ, നൂപുറിന്‍റെ ആരോപണങ്ങൾ ബഹ്‌റൈച്ച് പൊലീസ് തള്ളുകയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. യുവാവിന്‍റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ചാണ് പൊലീസ് നൂപുറിന്‍റെ വാദങ്ങൾ തള്ളിയത്.
തന്‍റെ നുണകൾ പൊളിഞ്ഞതോടെ മുസ്‌ലിം വിരുദ്ധ, ഇസ്‌ലാമോഫോബിക് പ്രസ്താവനകൾ നിരന്തരം നടത്താറുള്ള നൂപുർ എക്സിലൂടെ മാപ്പ് പറയുകയായിരുന്നു. മാധ്യമങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് താൻ പറഞ്ഞതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.