ന്യൂഡൽഹി: മുഹമ്മദ് നബിക്കെതിരായ മോശം പരാമർശത്തെ തുടർന്ന് സസ്‍പെൻഷനിലായ ബി.ജെ.പി ദേശീയ വക്താവ് നുപുർ ശർമ പരാമർശം പിൻവലിച്ചു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേൽപിച്ചപ്പോൾ പരാമർശം നടത്തിയതാണെന്നും അവർ വിശദീകരിച്ചു.
''എല്ലാ ദിവസവും ശിവനെ അപമാനിക്കുന്ന ടി.വി ചർച്ചകളിൽ ഞാൻ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. എന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെങ്കിൽ അവ പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കുകയായിരുന്നില്ല ഉദ്ദേശ്യം" അവർ ട്വിറ്ററിൽ കുറിച്ചു.
— Nupur Sharma (@NupurSharmaBJP) June 5, 2022
ബി.ജെ.പി ഡൽഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോർച്ചയുടെ പ്രമുഖ മുഖവുമാണ് നുപൂർ ശർമ. മുഹമ്മദ് നബിക്കെതിരായ മോശം പരാമർശത്തെ തുടർന്ന് ഇവരെയും ബി.ജെ.പി ഡൽഹി മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനൽന്ന ചർച്ചക്കിടെയാണ് നുപുർ ശർമയുടെ വിവാദ പരാമർശം ഉണ്ടായത്. മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്‍ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്‍ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും നടത്തി. ഇവരുടെ പരാമർശത്തെ തുടർന്ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ഇരു വിഭാഗങ്ങളിൽ തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു.
റാസ അക്കാദമിയുടെ പരാതിയിൽ ഇവർക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ എന്നീ വകുപ്പുകൾ പ്രകാരം മുംബൈയിലെ പൈഡോണി പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.