ജത്ര ആഘോഷത്തിന് അശ്ലീല നൃത്തവും ദ്വയാർത്ഥ ഗാനങ്ങളും നിരോധിക്കാൻ ഒഡീഷ

ഭുവനേശ്വർ: സംസ്ഥാനത്ത് ജത്ര ആഘോഷ ദിവസങ്ങളിൽ അശ്ലീല ഗാനങ്ങളും നൃത്തവും നിരോധിക്കാൻ ഒഡീഷ സർക്കാർ. ഇക്കാര്യം കലക്ടർമാരോടും എസ്.പിമാരോടും സർക്കാർ ആവശ്യപ്പെട്ടു.

അശ്ലീല നൃത്തവും ദ്വയാർത്ഥ പ്രയോഗമുള്ള ഗാനങ്ങളും കാരണം കുടുംബാംഗങ്ങൾക്കൊപ്പം ഈ വിനോദ പരിപാടികൾ ആസ്വദിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഒഡിയ ഭാഷാ സാഹിത്യ സാംസ്കാരിക വകുപ്പ് പറഞ്ഞു.

സംസ്‌ഥാനത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും നശിപ്പിക്കുന്നതിനു പുറമേ, ഇത്തരം അശ്ലീലതയും ദ്വയാർത്ഥത്തിലുള്ള പാട്ടുകളും നൃത്തങ്ങളും യുവാക്കളെ പ്രതികൂലമായി ബാധിക്കുന്നെന്നും സാംസ്കാരിക വകുപ്പ് വ്യക്തമാക്കി.

ഇത്തരം ഷോകൾക്ക് അനുമതി നൽകുമ്പോൾ സർക്കാറിന്‍റെ നിയന്ത്രണത്തെക്കുറിച്ച് ബോധ്യപ്പെടുത്തണമെന്നും ലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും സാംസ്കാരിക വകുപ്പ് ഓർമ്മിപ്പിച്ചു.

Tags:    
News Summary - Odisha Bans Vulgar Dance In Jatras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.